ബിഷപ് സാമുവല്‍ മാര്‍ ഐറേനിയസിന്റെ മോചനം; നന്ദി അറിയിച്ച് കെസിബിസി

കൊച്ചി: അനധികൃത മണല്‍വാരലുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ പത്തനംതിട്ട രൂപതാധ്യക്ഷന്‍ സാമുവല്‍ മാര്‍ ഐറേനിയസിന്റെയും അഞ്ചു വൈദികരുടെയും മോചനത്തിനായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത എല്ലാവര്‍ക്കും കെസിബിസി നന്ദി അറിയിച്ചു.

മലങ്കര കത്തോലിക്കാസഭയുടെ വകയായ അംബാസമുദ്രത്തിലെ താമരഭരണി പുഴയുടെ തീരത്തെ കൃഷിഭൂമിയിലെ മുന്നൂറ് ഏക്കറോളം വരുന്ന ഭാഗം മാനുവല്‍ ജോര്‍ജ് എന്ന കോട്ടയം സ്വദേശിക്ക് പാട്ടത്തിനായി നല്കിയിരുന്നു. എ്ന്നാല്‍ പാട്ടക്കരാര്‍ ലംഘിച്ച് ഇയാള്‍ അനധികൃതമായി മണല്‍ വാരി. തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ നിയമപരമായി കേസെടുക്കുകയുണ്ടായി. സ്ഥലത്തിന്റെ ഉടമ ബിഷപ് ആയതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. അദ്ദേഹത്തെ വ്യക്തിപരമായി അറിയാവുന്ന സഭാംഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും വലിയ ഞെട്ടലും വിഷമവും ഉണ്ടായിരുന്നു.

അന്നുമുതല്‍ എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു. ആ പ്രാര്‍ത്ഥനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഫലം കിട്ടിയതിന് പ്രാര്‍ത്ഥിച്ച എല്ലാവരോടും ഹൃദയപൂര്‍വ്വം നന്ദി പ്രകാശിപ്പിക്കുകയാണെന്ന് കെസിബിസിയുടെ പത്രക്കുറിപ്പ് പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.