യുക്രെയ്ന്‍ യുദ്ധം; റഷ്യന്‍ ഓര്‍ത്തഡോക്‌സ് തലവനെ സ്വിസ് യൂണിവേഴ്‌സിറ്റി പുറത്താക്കി

സ്വിറ്റ്‌സര്‍ലാന്റ്: യുക്രെയ്ന്‍ യുദ്ധത്തില്‍ നിശ്ശബ്ദത പുലര്‍ത്തുന്നതിന്റെ പേരില്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് തലവനെ സ്വിസ് യൂണിവേഴ്‌സിറ്റി പുറത്താക്കി. മെട്രോപ്പോലീറ്റന്‍ ഹിലാരിയോണിനെയാണ് യൂണിവേഴ്‌സിറ്റി ഓഫ് ഫ്രിബോര്‍ഗ് മുഴുവന്‍ സമയ പ്രഫസര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്.

തിയോളജി ഡീന്‍ മരിയാനോ ഡെല്‍ഗാഡോയാണ് ഇതുസംബന്ധിച്ച് ഔദ്യോഗികപ്രഖ്യാപനം നടത്തിയത്. അന്താരാഷ്ട്ര നിയമത്തില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള റഷ്യയുടെ നടപടികളെക്കുറിച്ച് മോസ്‌ക്കോ പാത്രിയാര്‍ക്ക പ്രതികരിക്കാത്തത് തന്നെ നിരാശനാക്കുന്നതായും അദ്ദേഹം അറിയിച്ചു. യുക്രെയ്‌ന് നേരെയുള്ള റഷ്യയുടെ യുദ്ധത്തെ മെറ്റാഫിസിക്കല്‍ സ്ട്രഗിള്‍ എന്ന് വിശേഷിപ്പിച്ച പാത്രിയാര്‍ക്ക കിറിലിന്റെ വിശേഷണം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഈശോസഭാംഗവും വിശുദ്ധനുമായ പീറ്റര്‍ കനീഷ്യസ് 1580 ല്‍ സ്ഥാപിച്ചതാണ് യൂണിവേഴ്‌സിറ്റി ഓഫ് ഫ്രിബോര്‍ഗ്. ദൈവശാസ്ത്രജ്ഞന്‍, സഭാചരിത്രകാരന്‍ തുടങ്ങിയ നിലകളില്‍ പ്രസിദ്ധനാണ് ഹിലാരിയോണ്‍ മെത്രാപ്പോലീത്ത. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ പ്രമുഖരില്‍ ഒരാളുമാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.