ചെറിയ സമൂഹമായ ക്രൈസ്തവ സഭയോട് എന്തുമാകാമെന്നാണ് നിലപാടെങ്കില്‍ അത് അംഗീകരിക്കാന്‍ കഴിയില്ല: പിസി ജോര്‍ജ്

തിരുവനന്തപുരം: ചെറിയ സമൂഹമായ ക്രൈസ്തവസഭയോട് എന്തുമാകാമെന്നാണ് നിലപാടെങ്കില്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുന്‍ എംഎല്‍എ പി.സി ജോര്‍ജ്.

രാഷ്ട്രീയത്തിന് അതീതമായി ക്രിസ്ത്യാനികള്‍ ഒരുമിക്കണമെന്നും ആരോടും സംഘര്‍ഷത്തിനായി ക്രൈസ്തവസമൂഹമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ സെക്രട്ടറിയേറ്റ് പടിക്കല്‍ ക്രൈസ്തവസംയുക്ത സമിതി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചും സത്യഗ്രഹവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയില്‍ എട്ടുനോമ്പ് കുര്‍ബാനയ്ക്കിടെ നടത്തിയ പ്രസംഗം തന്റെ വിശ്വാസസമൂഹത്തിനുളള ഉപദേശമായിരുന്നു. ഇതിന്റെ പേരില്‍ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കം അനുവദിക്കാനാവില്ല, നമ്മുടെ കുഞ്ഞുങ്ങള്‍ നഷ്ടപ്പെടാതെ മാതാപിതാക്കള്‍ സൂക്ഷിക്കണമെന്നാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് ദേവാലയത്തില്‍ നടത്തിയ പ്രസംഗത്തില്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തത്. നല്ല കാര്യം പറഞ്ഞുകൊടുക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. കുഞ്ഞുങ്ങള്‍ക്കും ഉപദേശം നല്കി. അവിടെയാണ് അദ്ദേഹത്തെ ക്രൂശിക്കാന്‍ ശ്രമിച്ചത്.

നാര്‍ക്കോട്ടിക് ജിഹാദും ലൗജിഹാദും ഇല്ലെന്ന് പറയുന്ന മുഖ്യമന്ത്രിയോടായി അദ്ദേഹം ചില ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. മുക്കൂട്ടുതറക്കാരി ജെസ്‌ന എന്ന പെണ്‍കുട്ടിയെ കാണാാതായിട്ട് എത്ര വര്‍ഷമായി. ആ പെണ്‍ കുട്ടി ഇന്ന് എവിടെ? ആവിയായി പോയോ.

കീരിത്തോട് സ്വദേശിനിയായ പെണ്‍കുട്ടി ഇസ്രായേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിയും മുന്‍മ ുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതികരണം രേഖപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തതിനെയും പിസി ജോര്‍ജ് അപലപിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുവരും ആ പോസ്റ്റ് പിന്‍വലിക്കാന്‍ കാരണമായത് ഐഎസ്‌ഐ ഭീകരന്മാരുടെ ഭീഷണികള്‍ക്ക് വഴങ്ങിയാണെന്നും അദ്ദേഹം ആരോപിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.