ദൈവത്തില്‍ ശരണംവയ്ക്കൂ, പുതുവര്‍ഷം സന്തോഷം നിറഞ്ഞതാക്കാം

പ്രത്യാശയും പ്രതീക്ഷയുമായിട്ടാണ് ഓരോ പുതുവര്‍ഷവും നമ്മെ തേടിവരുന്നത്. എന്നാല്‍ ആ പ്രതീക്ഷയും പ്രത്യാശയും നാം തുടര്‍ന്നുള്ള ജീവിതത്തില്‍ പലപ്പോഴും പുലര്‍ത്തിപ്പോരാറില്ല. കാരണം ചെറുതെങ്കിലും ഒരു തിരിച്ചടിയോ പ്രതീക്ഷിക്കുന്നതിന് വിരുദ്ധമായി സംഭവിക്കുന്നതോ നമ്മെ നിരാശരാക്കുന്നു. പ്രതീക്ഷയില്ലാത്തവരാക്കുന്നു.

ഇപ്രകാരം സംഭവിക്കുന്നത് നമുക്ക് ദൈവത്തില്‍ ശരണം വയ്ക്കാന്‍ കഴിയാത്തതുകൊണ്ടാണ്. ദൈവത്തിലാണ് നാം ശരണം വയ്ക്കുന്നതെങ്കില്‍ നമുക്കൊരിക്കലും നിരാശയുണ്ടാവില്ല. വ്യക്തികളിലോ സാഹചര്യങ്ങളിലോ പ്രതീക്ഷ വയ്ക്കുന്നതുകൊണ്ടാണ് വിരുദ്ധമായത് സംഭവിക്കുമ്പോള്‍ നാം നിരാശപ്പെട്ടുപോകുന്നത്.

ജീവിതത്തില്‍ എന്തും സംഭവിച്ചുകൊള്ളട്ടെ, നമുക്ക് ദൈവത്തില്‍ ശരണം വയ്ക്കാം. ജീവിതത്തിലെ ആദ്യ പ്രതീക്ഷയും അവസാന പ്രതീക്ഷയും ദൈവം മാത്രമായിരിക്കട്ടെ. അവിടുത്തേക്ക് മാത്രമേ നമ്മെ രക്ഷിക്കാനും സഹായിക്കാനും കഴിയൂ. അവിടുത്തേക്ക് മാത്രമേ നമ്മെ സ്‌നേഹിക്കാനും വഴി നടത്താനും കഴിയൂ.

നാം എപ്പോഴും തേടുന്നത് മനുഷ്യന്റെ സ്‌നേഹവും മനുഷ്യന്റെ നല്ലവാക്കുകളുമാണ്. അവ സ്ഥിരമല്ല. അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി നാം ചെയ്തുകഴിയുമ്പോള്‍ ആ സ്‌നേഹവും നല്ല വാക്കും നഷ്ടമാകാവുന്നതേയുള്ളൂ.

പക്ഷേ ദൈവം അങ്ങനെയല്ല. അവിടുത്തേക്ക് നമ്മോടുള്ള സ്‌നേഹം സ്ഥിരമാണ്. അവിടുത്തെ സ്‌നേഹത്തിന് മാറ്റമില്ല. നാം ഏത് അവസ്ഥയിലായിരുന്നാലും അവിടുന്ന് നമ്മെ സ്‌നേഹിക്കുന്നു. അതുകൊണ്ട് ദൈവത്തില്‍ മാത്രം നമുക്ക് ശരണം വയ്ക്കാം.

ഓ എന്റെ ദൈവമേ ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു. അങ്ങയില്‍ പ്രത്യാശ അര്‍പ്പിക്കുന്നു. ഈ വര്‍ഷം മുഴുവനും അങ്ങെന്നെ വഴി നടത്തണമേ..അങ്ങയിലുള്ള വിശ്വാസത്തിന്, ശരണത്തിന് ഒരിക്കലും ഇളക്കം തട്ടാതിരിക്കട്ടെ. എല്ലാവിധ നിരാശകളില്‍ നിന്നും അങ്ങയിലുള്ള പ്രത്യാശ എന്നെ മോചിപ്പിക്കട്ടെ. ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.