സമാധാനമില്ലാതെ ജീവിക്കുന്നവര്‍ വായിക്കേണ്ട തിരുവചനങ്ങള്‍

എന്തൊക്കെയുണ്ടായിട്ടെന്താ സമാധാനമില്ലെങ്കില്‍ എല്ലാം പോയില്ലേ, കുടുംബസമാധാനം,മ നസ്സമാധാനം, ജോലിയില്‍ സമാധാനം, ബന്ധങ്ങളില്‍സമാധാനം.. എല്ലായിടത്തും സമാധാനം വേണം.

ഈ സമാധാനം നാം മാത്രം വിചാരിച്ചാല്‍ നടക്കണമെന്നില്ല. ദൈവത്തോട് കൂട്ടുചേര്‍ന്ന് ദൈവം വഴി നടത്തുമ്പോള്‍ മാത്രമേ ദൈവം നല്കുന്ന സമാധാനം നമ്മുടെകൂടെയുണ്ടാകൂ. ഇതിന് പുറമെ തിരുവചനങ്ങളുടെ കൂട്ടും നമുക്കുണ്ടായിരിക്കണം.

ഇതാ ഹൃദയത്തില്‍ സമാധാനം നിറയാന്‍ നാം പ്രാര്‍ത്ഥിക്കേണ്ട ചില തിരുവചനങ്ങള്‍.

നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട ദൈവത്തില്‍ വിശ്വസിക്കുവിന്‍ എന്നിലും വിശ്വസിക്കുവിന്‍ ( യോഹ 14;1)

എന്റെ സമാധാനം നിങ്ങള്‍ക്ക് ഞാന്‍ നല്കുന്നു. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. നിങ്ങള്‍ ഭയപ്പെടുകയും വേണ്ട. ( യോഹ 14:27)

ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. ഈ സമാധാനത്തിലേക്കാണ് നിങ്ങള്‍ ഏക ശരീരമായി വിളിക്കപ്പെട്ടത്. അതിനാല്‍ നിങ്ങള്‍ കൃതജ്താഭരിതരായിരിക്കുവിന്‍.( കൊളോ 3: 5)

ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട, പ്രാര്‍ത്ഥനകളിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുവിന്‍. അപ്പോള്‍ നമ്മുടെ എല്ലാ ധാരണകളെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവില്‍ കാത്തുകൊള്ളും. ( ഫിലിപ്പി 4: 6-7)

ദൈവമേ ഈ തിരുവചനങ്ങള്‍ എന്റെ ഉള്ളിലെ എല്ലാ അസമാധാനത്തെയും എടുത്തുനീക്കട്ടെ. എന്റെഉളളില്‍സമാധാനം നിറയട്ടെ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.