‘എനിക്കാരോടും വെറുപ്പില്ല കാരണം ഒരു കത്തോലിക്കയായിട്ടാണ് ഞാന്‍ വളര്‍ന്നത്’

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് തനിക്ക് വെറുപ്പില്ലെന്നും കാരണം തന്റെ കത്തോലിക്കാ വിശ്വാസം മറ്റുള്ളവരെ വെറുക്കുന്നതില്‍ നിന്നും തടസ്സപ്പെടുത്തുന്നുവെന്നും സ്പീക്കര്‍ നാന്‍സി പെലോസി.

എനിക്കാരോടും വെറുപ്പില്ല. ഞാന്‍ ഒരു കത്തോലിക്കാ കുടുംബത്തിലാണ് വളര്‍ന്നുവന്നത്. ഞങ്ങള്‍ക്ക് ആരോടും വെറുപ്പില്ല. ഈ ലോകത്ത് തന്നെ ആരോടും വെറുപ്പില്ല. പ്രസിഡന്റ് ട്രംപിനോട് വെറുപ്പുണ്ടോ എന്ന പത്രപ്രതിനിധിയുടെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു സ്പീക്കര്‍. താന്‍ ട്രംപിന് വേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും നാന്‍സി വ്യക്തമാക്കി.

ട്രംപിന് വേണ്ടിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയും താന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് സ്പീക്കര്‍ നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സ്പീക്കറുടെ പ്രാര്‍ത്ഥനയില്‍ തനിക്ക് വിശ്വാസമില്ലെന്നാണ് ട്രംപിന്റെ പ്രതികരണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.