പെന്‍സ്- പാപ്പ കൂടിക്കാഴ്ച അടുത്തയാഴ്ച

വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അടുത്തയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കും. പെന്‍സിന്റെ ഓഫീസ് പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് ഇക്കാര്യം സംബന്ധിച്ച അറിയിപ്പുണ്ടായത്.

എന്നാല്‍ പാപ്പയുമായി സംസാരിക്കുന്ന വിഷയങ്ങളെക്കുറിച്ച് പത്രക്കുറിപ്പ് വിശദീകരിച്ചിട്ടില്ല. യുഎസ് റിലീജിയസ് ഫ്രീഡം അംബാസിഡര്‍ വത്തിക്കാന്‍ സന്ദര്‍ശിച്ചതിന്റെ തൊട്ടുപിന്നാലെയാണ് മൈക്ക് പെന്‍സിന്റെ സന്ദര്‍ശനം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.