മെയ് 13 ന് ഫിലിപ്പൈസിനെ മാതാവിന് വിമലഹൃദയത്തിന് സമര്‍പ്പിക്കുന്നു


മനില: ലോകരാജ്യങ്ങള്‍ ഓരോന്നായി പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലേക്ക് രാജ്യങ്ങളെ സമര്‍പ്പിച്ചുകൊണ്ടിരിക്കുന്ന മനോഹരമായ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇറ്റലി, അമേരിക്ക, കാനഡ തുടങ്ങിയ വിവിധ രാജ്യങ്ങള്‍ മാതാവിന് രാജ്യത്തെ സമര്‍പ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇപ്പോഴിതാ ഫിലിപ്പൈന്‍സും മാതാവിന് രാജ്യത്തെ സമര്‍പ്പിക്കുന്നു.

മെയ് 13 നാണ് ഫിലിപ്പൈന്‍സിനെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്നത്. ഫാത്തിമാ മാതാവിന്റെ തിരുനാള്‍ ദിനം കൂടിയാണ് അന്ന്. ഫാത്തിമാമാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ 103 ാം വാര്‍ഷികദിനമാണ് അന്ന്.

മനില ബിഷപ് ബ്രോഡെറിക് പാബിലോ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കും. അഞ്ചു മേയര്‍മാര്‍ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.