ഫിലിപ്പൈന്‍സിലേക്ക് വിഭൂതി ആചരണം തിരികെയെത്തി

മനില: കോവിഡിനെ തുടര്‍ന്ന് രണ്ടുവര്‍ഷമായി വിഭൂതി ആചരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇത്തവണ ഫിലിപ്പൈന്‍സില്‍ നിന്ന് നീക്കം ചെയ്തു. കോവിഡ് സാഹചര്യത്തില്‍ വിശ്വാസികളുടെ നെറ്റിയില്‍ ചാരം പൂശാന്‍ വൈദികന് അനുവാദമുണ്ടായിരുന്നില്ല.എന്നാല്‍ ഈ വര്‍ഷം മുതല്‍ പഴയതുപോലെ വിശ്വാസികളുടെ നെറ്റിയില്‍ വൈദികന്‍ ചാരം പൂശി. കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ദ ഫിലിപ്പൈന്‍സാണ് ഇതുസംബന്ധിച്ച് വൈദികര്‍ക്ക് നിര്‍ദ്ദേശം നല്കിയത്.

നമ്മള്‍ വീണ്ടും പഴയതുപോലെ വിഭൂതി തിരുനാളില്‍ നെറ്റിയില്‍ ചാരം പൂശുകയാണ്. വിശുദ്ധവാരത്തിനോട് അനുബന്ധിച്ച് നല്കിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

ജനുവരി മധ്യത്തില്‍ ഫിലിപ്പൈന്‍സിലെ കോവിഡ് നിരക്ക് 39,000 ആയിരുന്നുവെങ്കില്‍ ഇപ്പോഴത് 1400 ആയി കുറഞ്ഞിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.