ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത കാലം ചെയ്തു

പത്തനംതിട്ട: മാര്‍ത്തോമ്മാ സഭ വലിയ മെത്രാപ്പോലീത്ത പത്മഭൂഷണ്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം കാലം ചെയ്തു. 103 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം നാളെ.

ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലീത്തയായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. ഏപ്രില്‍ 27 നായിരുന്നു അദ്ദേഹത്തിന് 104 വയസ് തികഞ്ഞത്. ശാരീരിക ക്ഷീണത്തെ തുടര്‍ന്ന് വെളളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ചൊവ്വാഴ്ച ആശുപത്രി വിട്ടിരുന്നു. പക്ഷേ മരണം അദ്ദേഹത്തിന് തൊട്ടുപിന്നാലെയുണ്ടായിരുന്നു.

ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്ത മാര്‍ ക്രിസോസ്റ്റമിന്റെ് ധന്യമായ ഓര്‍മ്മകള്‍ക്കു മുമ്പില്‍ മരിയന്‍ പത്രം ആദരപൂര്‍വ്വം ശിരസ് നമിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.