കത്തോലിക്കാ വിശ്വാസത്തെ അപമാനിക്കുന്ന രീതിയിലുള്ള കോസ്മറ്റിക് പ്രോഡക്ടുമായി യൂട്യൂബര്‍

ലോകമെങ്ങും കത്തോലിക്കാവിശ്വാസത്തെ അപമാനിക്കുന്ന രീതിയിലുള്ളപ്രവണതകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അത്തരം പട്ടികയിലേക്ക് ഒന്നുകൂടി. യൂട്യൂബറും ബിസിനസുകാരനുമായ ജെഫ്രി സ്റ്റാറിന്റെ ഏറ്റവും പുതിയ കോസ്മറ്റിക് പ്രോഡക്ടാണ് പിങ്ക് റിലിജീയന്‍ എന്ന മട്ടില്‍ ക്രൈസ്തവവിശ്വാസത്തെ അപമാനിക്കുന്നത്.

ഇതിന്റെ ചിത്രങ്ങളും വീഡിയോയും വിവരണങ്ങളും ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. പരസ്യത്തില്‍ കാണുന്നത് 35 വയസു തോന്നിക്കുന്ന മേക്കപ് ആര്‍ട്ടിസ്റ്റ് പിങ്ക് മുടിയും മേക്കപ്പുമായി കസേരയില്‍ ഉപവിഷ്ടയായിരിക്കുന്നതാണ്. മതപരമായ സംഗീതം വീഡിയോയ്ക്ക് പശ്ചാത്തലമായുണ്ട്. കൂടാതെ പരിശുദ്ധ കന്യാമറിയത്തിന്റെയും മാലാഖമാരുടെയും രൂപങ്ങളും വീഡിയോയിലുണ്ട്. മോഡലുകളുടെയെല്ലാം വേഷവിധാനം അശ്ലീലത ഉണര്‍ത്തുന്നതാണ്. മാത്രവുമല്ല ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന വിധത്തിലാണ് പോസ് ചെയ്തിരിക്കുന്നതും.

കൂടാതെ ക്രൈസ്തവവിശ്വാസത്തെ പ്രതിനിധാനം ചെയ്യുന്ന പല പ്രതീകങ്ങളും രംഗങ്ങളിലുമുണ്ട്. ഹാനാന്‍ വെള്ളം, തിരുഹൃദയം, അന്ത്യഅത്താഴം, കുമ്പസാരം എന്നിവയെയെല്ലാം അപമാനിക്കുന്ന വിധത്തിലാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. മാര്‍പാപ്പയെ അനുസ്മരിപ്പിക്കുന്ന വിധത്തിലുളള വേറൊരു ചിത്രീകരണവുമുണ്ട്.

ക്രൈസ്തവ വിശ്വാസത്തെ ബോധപൂര്‍വ്വം തേജോവധം ചെയ്യാനും അപമാനിക്കാനുമായുള്ള ഈ ശ്രമത്തിനെതിരെ വ്യാപകമായ രീതിയില്‍ പ്രതിഷേധം നടക്കുന്നുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.