വാഴ്‌സോ: പെന്തക്കോസ്താ ദിനത്തില്‍ നടന്ന 26 ാമത് ലെഡ്‌നിഷ്യ 2000 സമ്മേളനത്തില്‍ പങ്കെടുത്തത് 22,000 യുവജനങ്ങള്‍. പോളണ്ട്,യുക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു യുവജനങ്ങള്‍. സമ്മേളനത്തില്‍ പങ്കെടുത്ത യുവജനങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദേശം അയച്ചു.
തിരുഹൃദയത്തോടുള്ള വണക്കത്തിനായി നാം ഈ മാസം നീക്കിവച്ചിരിക്കുകയാണ്,..സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും ഉറവിടമാണ് ഈശോയുടെ തിരുഹൃദയം. ഈ സ്‌നേഹം ലോകത്തിന്റെ അന്ത്യംവരെ എത്തിക്കാനും നന്മയുടെയും കരുണയുടെയും സാക്ഷ്യങ്ങളാകാനും നാം നമ്മെത്തന്നെ തുറന്നുകൊടുക്കേണ്ടിയിരിക്കുന്നു. പാപ്പ പറഞ്ഞു.
പാട്ട്,ഡാന്‍സ് എന്നിവയ്‌ക്കൊപ്പം തന്നെ വിശുദ്ധ കുര്‍ബാന, കുമ്പസാരം, ആരാധന എന്നിവയോടുകൂടിയതായിരുന്നു കത്തോലിക്കാ ഫെസ്റ്റിവല്‍. വിവിധ കത്തോലിക്കാസംഘടനകളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്.ലെന്‍ഡ്‌നിക്കിള്‍ ഫീല്‍ഡ്‌സ് എന്ന ഈ സമ്മേളനം 1997 ല്‍ ഫാ. ജാന്‍ ഗോറ ആരംഭിച്ചതാണ്. 2015 ല്‍ ഇദ്ദേഹം മരണമടഞ്ഞു.