പോളണ്ടില്‍ വൈദികവിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 20 ശതമാനം കുറവ്

പോളണ്ട്: പോളണ്ടിലെ സെമിനാരികളില്‍ ചേര്‍ന്നിരിക്കുന്നവരുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളിലേതിനെക്കാള്‍ 20 ശതമാനം കുറവ്. കഴിഞ്ഞ വര്‍ഷം 441 പേരാണ് ചേര്‍ന്നത്. എന്നാല്‍ ഈ വര്‍ഷമാകട്ടെ അത് 356 ആയി കുറഞ്ഞു. 20 ശതമാനം കുറവാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കോണ്‍ഫ്രന്‍സ് ഓഫ് റെക്ടേഴ്‌സ് ഓഫ് മേജര്‍ സെമിനാരി ചെയര്‍മാന്‍ ഫാ. പിയോറ്റര്‍ കോട്ട് അറിയിച്ചു.

356 ല്‍ 242 പേര്‍ രൂപതയ്ക്കു വേണ്ടിയും 114 പേര്‍ സന്യാസസഭകള്‍ക്കു വേണ്ടിയുമാണ് വൈദികപരിശീലനം നടത്തുന്നത്. പോളണ്ടില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വൈദിക ദൈവവിളികള്‍ കുറഞ്ഞുവരികയാണെന്ന് പോളണ്ടിലെ കത്തോലിക്കാ പ്രസിദ്ധീകരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. 2012 ല്‍ 828 പേരായിരുന്നു സെമിനാരിയില്‍ ചേര്‍ന്നതെങ്കില്‍ 2019 ല്‍ അത് 498 ഉം 2020 ല്‍ 441 ഉം ആയി കുറഞ്ഞു. വൈദികരുടെ പീഡനങ്ങളുടെ പേരില്‍ പോളണ്ടിലെ സഭ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.

368 ആരോപണങ്ങളാണ് കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ വൈദികര്‍ക്ക് നേരെ ഉയര്‍ന്നുവന്നിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.