തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദിപറയാന്‍ മരിയഭക്തനായ പോളണ്ടിലെ പ്രസിഡന്റ് മരിയ സന്നിധിയില്‍

ക്രാക്കോവ്: പോളണ്ട് പ്രസിഡന്റായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ആന്‍ഡ്രെജ് ഡുഡാ തന്റെ വിജയത്തിന് നന്ദി പറയാനായി പോളണ്ടിലെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തിലെത്തി. ജസ്‌ന ഗോറായിലെ ഔര്‍ ലേഡി ഓഫ് ചെസ്റ്റോചൊവാ തീര്‍ത്ഥാടനകേന്ദ്രത്തിലാണ് അദ്ദേഹം എത്തിയത്.

51.03 വോട്ടുകള്‍ക്കാണ് ഡുഡാ എതിരാളിയെ പിന്നിലാക്കി പ്രസിഡന്റ് പദത്തില്‍ രണ്ടാം വട്ടമെത്തിയത്. 38 മില്യന്‍ ജനസംഖ്യയുള്ള രാജ്യത്ത് 422,630 വോട്ടുകളുടെ വ്യത്യാസത്തിലാണ് വിജയം ഇദ്ദേഹത്തെ തേടിയെത്തിയത് എല്ലാ ദിവസവും രാത്രി ഒമ്പതുമണിക്ക് നടത്തുന്ന പ്രാര്‍ത്ഥനയിലാണ് ഇദ്ദേഹം പങ്കെടുത്തത്. പ്രസിഡന്റിന്റെ വിശ്വാസസാക്ഷ്യത്തിന് ഷ്രൈന്‍ കസ്റ്റോഡിയന്‍ ഫാ. വഌഡിമര്‍ നന്ദി പറഞ്ഞു.

അമ്മയുടെ കൈകളിലേക്ക് പ്രസിഡന്റിനെ സമര്‍പ്പിക്കുന്നുവെന്നും രാജ്യത്തിന്റെ എല്ലാകാര്യങ്ങളിലും പ്രസിഡന്റിനോടൊപ്പം നിര്‍വഹിക്കുവാന്‍ അമ്മ കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നതായും ഫാ. വഌഡിമര്‍ പ്രാര്‍ത്ഥനയില്‍ പറഞ്ഞു.

48 കാരനായ ഡുഡ കത്ോതലിക്കാസഭയുടെ മൂല്യങ്ങളെ പരിരക്ഷിക്കുന്ന പ്രസിഡന്റാണ്. സ്വവര്‍ഗ്ഗവിവാഹത്തിനെതിരെ ശക്തമായ നിലപാടുകളാണ് അദ്ദേഹം എടുത്തിരിക്കുന്നത്.

2015 ല്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോഴും കോവിഡ് പകര്‍ച്ചവ്യാധിക്കെതിരെയുള്ള പ്രാര്‍ത്ഥന നടത്തിയപ്പോഴും പ്രസിഡന്റ് ഡുഡാ ഈ തീര്‍ത്ഥാടനകേന്ദ്രത്തിലെത്തിയിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.