വത്തിക്കാന്‍ ബിബ്ലിക്കല്‍ കമ്മീഷന് ആദ്യമായി വനിതാ സെക്രട്ടറി

വത്തിക്കാന്‍ സിറ്റി: പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ കമ്മീഷന് പുതിയ സെക്രട്ടറിയായി സിസ്റ്റര്‍ ന്യൂറിയ കാല്‍ഡച്ച് ബെനാഗസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സ്്‌പെയ്ന്‍ സ്വദേശിയായ സിസ്റ്റര്‍ കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷനറി ഡോട്ടേഴ്‌സ് ഓഫ് ദ ഹോളി ഫാമിലി ഓഫ് നസ്രത്ത് അംഗമാണ്. 2014 മുതല്‍ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ കമ്മീഷനില്‍ അംഗമായിരുന്നു. പുതിയ നിയമനം 2015 വരെയാണ്.

പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റിയ്ൂട്ടിലെ ഗസ്റ്റ് പ്രഫസറായും സേവനം ചെയ്യുന്നു. ജീവിതം മുഴുവന്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ പഠനത്തിനായി നീക്കിവച്ചിരിക്കുന്ന വ്യക്തിയാണ് സിസ്റ്റര്‍ ന്യൂറിയ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.