പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫ് മെംബറായി പ്രോ അബോര്‍ഷന്‍ ഇക്കണോമിസ്റ്റിനെ മാര്‍പാപ്പ നിയമിച്ചു

വത്തിക്കാന്‍ സിറ്റി: പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫിലേക്ക് പുതിയ അംഗത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇറ്റാലിയന്‍-അമേരിക്കന്‍ ഇക്കണോമിസ്റ്റ് മരിയാന്ന മസുക്കാറ്റോയെയാണ് മാ്ര്‍പാപ്പ പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫ് മെംബറായി നിയമിച്ചത്. അഞ്ചു വര്‍ഷത്തേക്കാണ് നിയമന കാലാവധി.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1994 ലാണ് പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫ് സ്ഥാപിച്ചത്. ബയോ മെഡിസിനിലെ പ്രധാനപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനും അതിനും മീതെ ക്രൈസ്തവ ധാര്‍മ്മികതയെക്കുറിച്ച് കൃത്യമായ സൂചനകള്‍ നല്കാനും വേണ്ടിയായിരുന്നു പാപ്പ ഇത് സ്ഥാപിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.