ബെനഡിക്ട് പതിനാറാമന്‍ ദിവംഗതനായെന്ന് വ്യാജ ട്വീറ്റുകള്‍

വ്ത്തിക്കാന്‍ സിറ്റി: പോപ്പ് എമിരറ്റസ് ബെനഡിക്ട് പതിനാറാമന്‍ ദിവംഗതനായെന്ന് വ്യാജ ട്വീറ്റുകള്‍. ജര്‍മ്മന്‍ ബിഷപ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ബിഷപ് ജോര്‍ജ് ബാറ്റ്‌സംഗിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വാര്‍ത്ത വന്നത് എന്നതിനാല്‍ ഇത് വിശ്വസിക്കാനും വ്യാപകമാകാനും തെല്ലും സമയം വേണ്ടിവന്നില്ല.

എന്നാല്‍ പിന്നീടാണ് ഇത് വ്യാജ അക്കൗണ്ട് ആണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് ഈ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.

95 കാരനായ ബെനഡിക്ട് പതിനാറാമന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് മറ്റ് ചില ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് പോസ്‌ററുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.