ബെനഡിക്ട് പതിനാറാമന്റെ കബറിടം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു

വത്തിക്കാന്‍ സിറ്റി; ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ കബറിടം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. ജനുവരി എട്ടാം തീയതി മുതല്ക്കാണ് കബറിടം പ്രാര്‍ത്ഥിക്കാനായി വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തത്.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ഭൂഗര്‍ഭ അറയിലാണ് ബെനഡിക്ട് പാപ്പയുടെ കല്ലറസ്ഥിതി ചെയ്യുന്നത്. ആദ്യ മാര്‍പാപ്പ വിശുദ്ധ പത്രോസിന്റെ കബറിടത്തിന് സമീപത്താണ് ബെനഡിക്ട് പതിനാറാമന്റെ കല്ലറയും.

ജനുവരി 5 നായിരുന്നു ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാരചടങ്ങുകള്‍ നടന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.