വര്‍ഷങ്ങള്‍ക്ക് ശേഷം പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ ജര്‍മ്മനിയില്‍

മ്യൂണിക്ക്: സ്ഥാനത്യാഗം നടത്തിയ 2013 ന് ശേഷം പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ ആദ്യമായി ഇന്നലെ ഇറ്റലിയുടെ വെളിയിലേക്ക് ഒരു സ്വകാര്യസന്ദര്‍ശനം നടത്തി. രോഗിയായി ജര്‍മ്മനിയില്‍ കഴിയുന്ന തന്റെ സഹോദരന്‍ 96 കാരനായ മോണ്‍. ജോര്‍ജ് റാറ്റ്‌സിംഗറെ സന്ദര്‍ശിക്കുന്നതിന് വേണ്ടിയായിരുന്നു അത്.

93 കാരനായ ബെനഡിക്ട് പതിനാറാമന്റെയും സഹോദരന്റെയും ജന്മസ്ഥലം ജര്‍മ്മനിയാണ്. പേഴ്‌സണല്‍ സെക്രട്ടറി ആര്‍ച്ച് ബിഷപ് ജോര്‍ജ്, ഡോക്ടര്‍, നേഴ്‌സ് എന്നിവരുടെ ഒപ്പമാണ് ബെനഡിക്ട് പതിനാറാമന്‍ എത്തി്‌ച്ചേര്‍ന്നിരിക്കുന്നത്. അതീവഗുരുതരാവസ്ഥയിലാണ് സഹോദരന്‍ ജോര്‍ജ് റാറ്റ്‌സിംഗറെന്നും രണ്ടുസഹോദരന്മാര്‍ തമ്മിലുളള ഈ ലോകത്ത് വച്ചുള്ള അവസാന കണ്ടുമുട്ടലായിരിക്കാം ഇതെന്നും റീഗന്‍ബര്‍ഗ് രൂപതയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

രൂപതയുടെ സെമിനാരിയിലാണ് ബെനഡിക്ട് പതിനാറാമനും സംഘത്തിനും താമസം ക്രമീകരിച്ചിരിക്കുന്നത്. തിരിച്ചുപോകുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല.2011 ജൂണ്‍ 29 ന് ഇരുവരും പൗരോഹിത്യത്തിന്റെ അറുപതാം വാര്‍ഷികം ഒരുമിച്ചാഘോഷിച്ചിരുന്നു. 1951 ലാണ് ഇരുവരും വൈദികരായത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.