രോഗമുണ്ട്, പക്ഷേ ഗുരുതരമല്ല, പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ആരോഗ്യത്തെക്കുറിച്ച് വത്തിക്കാന്‍ വിശദീകരണം

വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിഷമിക്കേണ്ട കാര്യമില്ലെന്ന് വത്തിക്കാന്റെ ഔദ്യോഗികവിശദീകരണം. കഴിഞ്ഞ ദിവസം മുതല്‍ എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നത് ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യസ്ഥിതി വഷളാണെന്നായിരുന്നു.

പാപ്പയുടെ ജീവചരിത്രകാരന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ബെനഡിക്ട് പതിനാറാമന്റെ പേഴ്ണനല്‍ സെക്രട്ടറി ആര്‍ച്ച് ബിഷപ് ജോര്‍ജ് പറയുന്നത് ആരോഗ്യസ്ഥിതി മോശമാണെങ്കിലും പേടിക്കേണ്ട സാഹചര്യം ഇല്ല എന്നാണ്. ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ കാരണം ശാരീരികമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കിലും അത് ഗുരുതരമായി പരിഗണിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഓഗസ്റ്റ് ഒന്നാം തീയതി ജീവചരിത്രകാരനായ പീറ്റര്‍ സീവാള്‍ഡ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ കണ്ടിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ രോഗവിവരം മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.