വിമലഹൃദയ സമര്‍പ്പണം: എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: യുക്രെയ്‌നെയും റഷ്യയെയും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്ന നാളെ ലോകമെങ്ങുമുള്ള കത്തോലിക്കര്‍ തങ്ങളുടെ ഇടവകകളില്‍ ഒന്നിച്ചുകൂടണമെന്നും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.

എല്ലാ വൈദികരെയും സന്യസ്തരെയും വിശ്വാസികളെയും അവരുടെ ദേവാലയങ്ങളിലേക്ക് പ്രാര്‍ത്ഥനയുടെ ഈ നിമിഷങ്ങളില്‍ ഞാന്‍ ക്ഷണിച്ചുകൊള്ളുന്നു. ദൈവത്തിന്റെ പ്രിയപ്പെട്ടവര്‍ ഒരേ മനസ്സോടെ തങ്ങളുടെ യാചനകള്‍ നമ്മുടെ അമ്മയായ പരിശുദ്ധ മറിയത്തിന് ഇത് സമര്‍പ്പിക്കട്ടെ. പാപ്പ പറഞ്ഞു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പ്രാദേശിക സമയം അഞ്ചു മണിക്കാണ് വിമലഹൃദയ സമര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്. വത്തിക്കാനില്‍ നിന്നുള്ള ചടങ്ങുകള്‍ ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.