ഉത്ഥിതനായ ക്രിസ്തുവിന്റെ വെളിച്ചത്തില്‍ നമ്മുടെ സഹനങ്ങള്‍ക്ക് രൂപാന്തരീകരണം സംഭവിച്ചിരിക്കുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഉത്ഥിതനായ ക്രിസ്തുവിന്റെ വെളിച്ചത്തില്‍ നമ്മുടെ സഹനങ്ങള്‍ക്ക് രൂപാന്തരീകരണം സംഭവിച്ചിരിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഊര്‍ബി ഏറ്റ് ഓര്‍ബി സന്ദേശം നല്കുകയായിരുന്നു പാപ്പ. എവിടെ മരണമുണ്ടോ അവിടെ ജീവിതമുണ്ട്. എവിടെ വിലാപമുണ്ടോ അവിടെ ആശ്വാസമുണ്ട്. ഉത്ഥിതനായ ക്രിസ്തുവിന്റെ മുറിവുകള്‍ നമ്മോടുള്ള അവിടുത്തെ സ്‌നേഹത്തിന്റെ മുദ്രകളാണ്. ജീവിത്തില്‍ സഹിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളുടെ നിമിഷങ്ങളില്‍ നാം ഒരിക്കലും മറന്നുപോകരുത് നാം ക്രിസ്തുവിന്റെ മുറിവുകളാല്‍ സൗഖ്യപ്പെട്ടവരാണെന്ന്. തന്റെ ഹിതം അനുസരിച്ചു പ്രവര്‍ത്തിച്ചതുകൊണ്ടാണ് ദൈവം ക്രിസ്തുവിനെ ഉയിര്‍പ്പിച്ചത്. യേശു നമ്മുടെ ബലഹീനതകളും പാപങ്ങളും മരണവും ഏറ്റെടുത്തു. സിറിയ, യെമന്‍, ലിബിയ എന്നിവിടങ്ങളില്‍ സമാധാനം പുലരുന്നതിന് വേണ്ടിയും പാപ്പ പ്രാര്‍ത്ഥിച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഇന്നും നിരവധി അക്രമങ്ങളും യുദ്ധങ്ങളും നടക്കുന്നു. ഞങ്ങളുടെ സമാധാനമായ കര്‍ത്താവേ യുദ്ധങ്ങളെ അതിജീവിക്കാന്‍ ഞങ്ങളെ സഹായിക്കണമേ. പാപ്പ പ്രാര്‍തഥിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.