ഞാന്‍ നിങ്ങള്‍ക്കാരാണെന്ന യേശുവിന്റെ ചോദ്യത്തിന് ഉത്തരം നല്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

ബുഡാപെസ്റ്റ്: നിങ്ങള്‍ക്ക് ഞാന്‍ ആരാണ് എന്ന ചോദ്യമാണ് യേശു നമ്മളോരോരുത്തരോടും ചോദിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ 52 ാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് സമാപനം കുറിച്ച് അര്‍പ്പിച്ച് വിശുദ്ധ കുര്‍ബാനയില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത് എന്ന് യേശു ശിഷ്യന്മാരോട് ചോദിച്ചു. ആ ചോദ്യം തന്നെയാണ് നമ്മളോരോരുത്തരും അഭിമുഖീകരിക്കുന്നത്. പഠിച്ചുവച്ച വേദോപദേശം ഓര്‍ത്തെടുത്ത് പെട്ടെന്ന് ഉത്തരം നല്‌കേണ്ട ചോദ്യമല്ലിത്. യേശുവിനെ ഉദ്‌ഘോഷിച്ച് യേശുവിനെ വിവേചിച്ചറിഞ്ഞ് യേശുവിനെ പിന്തുടരുന്ന മൂന്നു ഘട്ടങ്ങളിലാണ് ഈ ചോദ്യത്തിന്റെ ഉത്തരമെന്ന് മാര്‍പാപ്പ പറഞ്ഞു. ഹീറോസ് ചത്വരത്തില്‍ നടന്ന ദിവ്യബലിയില്‍ ആയിരം പങ്കുകൊണ്ടു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.