പ്രായപൂര്‍ത്തിയാകാത്തവരുടെ നേരെയുള്ള പുരോഹിതരുടെ ലൈംഗികചൂഷണത്തെ നേരിടാന്‍ നവീകരിച്ച മാര്‍ഗ്ഗരേഖ പ്രസിദ്ധീകരിച്ചു

വത്തിക്കാന്‍ സിറ്റി: പ്രായപൂര്‍ത്തിയാകാത്തവരുടെ നേരെയുള്ള പുരോഹിരുടെ ലൈംഗികചൂഷണത്തെ നേരിടാന്‍ നവീകരിച്ച മാര്‍ഗ്ഗരേഖ പ്രസിദ്ധീകരിച്ചു. ആദ്യപതിപ്പ് പുറത്തിറക്കി രണ്ടുവര്‍ഷത്തിന് ശേഷമാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മേല്‍ വൈദികര്‍ നടത്തുന്ന ലൈംഗികാതിക്രമങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച് രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുതിയ രേഖ, വൈദികര്‍ ലൈംഗിക കുറ്റാരോപിതര്‍ ആകുമ്പോള്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടതും ചെയ്യേണ്ടതും എന്നതിന് മെത്രാന്മാര്‍ക്കും അധികാരത്തിലിരിക്കുന്നവര്‍ക്കും മാര്‍ഗ്ഗനിര്‍്‌ദേശം നല്കിയ 2020 ലെ മാര്‍ഗ്ഗരേഖയില്‍ നി്ന്ന് രൂപം കൊണ്ടതാണ്.കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ അക്കാദമിക് കേന്ദ്രങ്ങളില്‍ നിന്നും ഈ മേഖലയില്‍ നടന്ന പഠനങ്ങളില്‍ നിന്നുമുള്ള വിവിധ സംഭാവനകള്‍ ശ്രദ്ധാപൂര്‍വ്വം നവീകരണ പ്രക്രിയയില്‍ പരിഗണിച്ചിട്ടുണ്ട് എന്ന് വത്തിക്കാന്‍ പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.