വത്തിക്കാന്‍ സിറ്റി : ക്ഷമിക്കുന്നതിന് മുമ്പ് തിന്മയെ തിന്മയാണെന്ന് പറയണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എല്ലാറ്റിനും ഒരു സമയമുണ്ട്. തിന്മയെ തെറ്റാണെന്ന് വിധിക്കുകയാണ് ക്ഷമയ്ക്ക് മുമ്പേ ചെയ്യേണ്ടത്. യുദ്ധം പരിപോഷിപ്പിക്കുകയല്ല സമാധാനം ഒരുക്കുകയും സമാധാനം വിതയ്ക്കുകയുമാണ് അത്യാവശ്യമെന്നും പാപ്പ പറഞ്ഞു. ഇറ്റലിയിലെ നാ്‌പ്പൊളിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇല്‍ മത്തീനോ പത്രത്തിന്റെ 130 ാമത് വാര്‍ഷികം പ്രമാണിച്ച് നല്കിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
നമ്മള്‍ വഴി മാറി നടക്കേണ്ട സമയമായെന്ന് പറഞ്ഞ പാപ്പ, കടബാധ്യതയില്‍ നിന്ന് വികസ്വര രാജ്യങ്ങളെ ഒഴിവാക്കണമെന്നും ഭൂമിയെ ചൂഷണം ചെയ്യുന്നതിലും ആയുധമത്സരത്തിലും മനുഷ്യരെപ്രത്യേകിച്ച് കുട്ടികളെ ചൂഷണം ചെയ്യുന്നതിലും അറുതി വരുത്തണമെന്നും അഭിപ്രായപ്പെട്ടു.
നീതിയും ക്ഷമയും സംയോജിപ്പിക്കാതെ തകര്‍ക്കപ്പെട്ട സമാധാനം ഒരിക്കലും പൂര്‍ണ്ണമായും പുന: സ്ഥാപിക്കാനാവില്ലെന്ന ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാക്കുകളും പാപ്പ ഉദ്ധരിച്ചു.