“ക്രിസ്തു മാത്രമായിരിക്കട്ടെ നിങ്ങളുടെ ആദ്യത്തേതും അവസാനത്തേതുമായ സ്‌നേഹം”

വത്തിക്കാന്‍ സിറ്റി: ക്രിസ്തു മാത്രമായിരിക്കട്ടെ നിങ്ങളുടെ ആദ്യത്തേതും അവസാനത്തേതുമായ ഏക സ്‌നേഹമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബ്രസീലിലെസന്യസ്തര്‍ക്ക് നല്കിയ ആശംസയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

ഫസ്റ്റ് നാഷനല്‍ വീക്ക് ഓഫ് കോണ്‍സിക്രേറ്റഡ് ലൈഫ് ആയി ഓഗസ്റ്റ് 16 മുതല്‍ 22 വരെ തീയതികളില്‍ ബ്രസീലില്‍ ആഘോഷിക്കുന്ന അവസരത്തില്‍ അതിനുള്ള ആശംസാക്കത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. എല്ലാ തരത്തിലുള്ള പ്രലോഭനങ്ങള്‍ക്കുമുള്ള മറുമരുന്ന് പ്രാര്‍ത്ഥനയാണെന്നും പാപ്പ കത്തില്‍ വ്യക്തമാക്കി. ക്രിസ്തുവില്‍ കണ്ണുകള്‍ അര്‍പ്പിച്ച് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മറ്റുള്ളവരെ സേവിക്കാനുള്ള കഴിവു നമുക്ക് ലഭിക്കും.

സമര്‍പ്പിത ജീവിതം ഫലദായകമായി മുന്നോട്ടുകൊണ്ടുപോകാന്‍ മാതാവിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.