ആദ്യമായി മാസ്‌ക്ക് ധരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോഴും മാസ്‌ക്ക് ധരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടിട്ടുണ്ടായിരുന്നില്ല. ആറുമാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ആഴ്ച പൊതുദര്‍ശന പരിപാടി പുനരാരംഭിച്ചപ്പോഴും വിശ്വാസികളെ അഭിവാദ്യം ചെയ്തതും മാസ്‌ക്കില്ലാതെയായിരുന്നു.

പക്ഷേ രണ്ടാം തവണത്തെ പൊതുദര്‍ശന വേളയില്‍ മാസ്‌ക്ക് അണിഞ്ഞുകൊണ്ടാണ് പാപ്പ എത്തിയത്. പക്ഷേ കാറിനുള്ളില്‍ നിന്നും ഇറങ്ങും നേരത്ത് അദ്ദേഹം മാസ്‌ക്ക് മാറ്റുകയും ചെയ്തു. വിശ്വാസികള്‍ക്ക് ഹസ്തദാനം നടത്തുന്നതും കുഞ്ഞുങ്ങളെ ചുംബിക്കുന്നതും പോലെയുള്ള സാധാരണ ശീലങ്ങള്‍ പാപ്പ തുടരുകയും ചെയ്തു.

83 കാരനായ പാപ്പയെ സംബന്ധിച്ചിടത്തോളം മാസ്‌ക്ക് ധരിക്കുന്നത് ശ്വസിക്കുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. 21 ാം വയസിലുണ്ടായ രോഗബാധയെ തുടര്‍ന്ന് വലതുവശത്തെ ശ്വാസകോശം നീക്കിക്കളയുകയും ചെയ്തിട്ടുണ്ട്. ഇത് ജപ്പാനില്‍ പോയി മിഷനറിയാകാനുള്ള ബെര്‍ഗോളിയോയുടെ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയായി.

പക്ഷേ ദൈവത്തിന്റെ ഹിതം ബെര്‍ഗോളിയായെക്കുറിച്ച് അതായിരുന്നില്ല എന്നതിന് ചരിത്രം സാക്ഷിയാണല്ലോ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.