കോവിഡനന്തര ലോകത്തെക്കുറിച്ചുളള കാഴ്ചപ്പാടുകളുമായി പാപ്പയുടെ ചാക്രികലേഖനം

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ ചാക്രികലേഖനമായ എല്ലാവരും സഹോദരര്‍ പ്രസിദ്ധീകരിച്ചു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ത്രികാല ജപ പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് പാപ്പ ചാക്രികലേഖനം പരിചയപ്പെടുത്തിയത്. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ സാഹോദര്യ സങ്കല്പത്തില്‍ നിന്ന് പ്രചോദനം സ്വീകരിച്ചാണ് ചാക്രികലേഖനം തയ്യാറാക്കിയിരിക്കുന്നത്.

കോവിഡനന്തര ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പാപ്പ ഇതില്‍ അവതരിപ്പിക്കുന്നുണ്ട്. പാവപ്പെട്ടവരെ കൂടുതല്‍ പാവപ്പെട്ടവരാക്കുകയും സമ്പന്നരെ വീണ്ടും പുഷ്ടിപ്പെടുത്തുകയും ചെയ്യുന്ന തല തിരിഞ്ഞ ആഗോള സാമ്പത്തികവ്യവസ്ഥയ്‌ക്കെതിരെയുള്ള വിമര്‍ശനവും പാപ്പ ചാക്രികലേഖനത്തില്‍ ഉന്നയിക്കുന്നുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.