അക്രമി കുത്തികൊലപ്പെടുത്തിയ വൈദികന്റെ മാതാപിതാക്കളെ മാര്‍പാപ്പ ആശ്വസിപ്പിച്ചു

വത്തിക്കാന്‍ സിറ്റി: ഫാ. റോബര്‍ട്ടോ മല്‍ഗെസിനിയുടെ മാതാപിതാക്കളെ പൊതുദര്‍ശന പരിപാടിക്ക് മുമ്പായി ഫ്രാന്‍സിസ് മാര്‍പാപ്പകണ്ടുമുട്ടുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. വൈദികന്റെ മാതാപിതാക്കളുടെ കണ്ണീര് തന്റെതന്നെ കണ്ണീരാണെന്ന് മാര്‍പാപ്പ പറഞ്ഞു. നമുക്ക് മറ്റുള്ളവരെ ആശ്വസിപ്പിക്കേണ്ടിവരുന്ന ചില സാഹചര്യങ്ങളില്‍ നമുക്ക് വാക്കുകള്‍ കിട്ടാറില്ല. എന്തുകൊണ്ടാണ് അത്. നമുക്കൊരിക്കലും അവനോ അവളോ അനുഭവിക്കുന്ന വേദനയുടെ അടുക്കലെത്താന്‍ കഴിയുന്നില്ല. അവരുടെ വേദന അവരുടെ വേദനയാണ്, അവരുടെ കണ്ണീര് അവരുടെ മാത്രം കണ്ണീരാണ്, പാപ്പ പറഞ്ഞു ഈ മാതാപിതാക്കളുടെ കണ്ണീര് താന്‍ ദൈവത്തിന് സമര്‍പ്പിക്കുന്നുവെന്നും പാപ്പ പറഞ്ഞു.

അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമായി ജീവിതം നീക്കിവച്ച ഫാ. റോബര്‍ട്ടോ കോമോ നഗരത്തില്‍ വച്ച് സെപ്തംബര്‍ 15 നാണ് കൊല്ലപ്പെട്ടത്. വൈദികനില്‍ നി്ന്നും നിരവധി തവണ സഹായംസ്വീകരിച്ച കുടിയേറ്റക്കാരന്‍ തന്നെയായിരുന്നു പ്രതി. ദരിദ്രര്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച വൈദികന്റെ രക്തസാക്ഷിത്വത്തിന്റെ പേരില്‍ താന്‍ ദൈവത്തെ സ്തുതിക്കുന്നു എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പിറ്റേദിവസം വൈദികനെ അനുസ്മരിച്ചിരുന്നു. സെപ്തംബര്‍ 19 ന് നടന്ന സംസ്‌കാരച്ചടങ്ങില്‍ പാപ്പായെ പ്രതിനിധീകരിച്ച് കര്‍ദിനാള്‍ കോണ്‍റാഡ് പങ്കെടുത്തിരുന്നു. 51 കാരനായ വൈദികനെ രാജ്യം ഏറ്റവും ഉന്നതമായ അവാര്‍ഡ നല്കി മരണാനന്തരം ആദരിക്കുകയും ചെയ്തിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.