ഗ്ലോബൽ മീഡിയ സെൽ നേതൃത്വം നല്കുന്ന വെബിനാര്‍ നവംബര്‍ ആറിന്


ലണ്ടൻ : നവീകരണരംഗത്ത് പ്രവര്‍ത്തിക്കുന്നവരും സഭാസ്‌നേഹികളുമായ ഒരുപറ്റം ആളുകള്‍ സഭയുടെ തണലില്‍ രൂപം കൊടുത്തിരിക്കുന്ന മാധ്യമ ശുശ്രൂഷ, ഗ്ലോബല്‍ മീഡിയ സെല്ലിന്റെ ന്യൂസ് പോര്‍ട്ടലായ സി ന്യൂസ് ലൈവിന്റെ ആഭിമുഖ്യത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏറ്റവും പുതിയ ചാക്രികലേഖനമായ ഫ്രെത്തെലി തൂത്തി- എല്ലാവരും സോദരര്‍-യെ ആസ്പദമാക്കിയുളള വെബിനാര്‍ നവംബര്‍ ആറിന് ഇന്ത്യന്‍ സമയം രാത്രി 8.30 മുതല്‍ 10 മണിവരെ നടക്കും. തലശ്ശേരി അതിരൂപത സഹായമെത്രാന്‍ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണം നടത്തും. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് ആമുഖസന്ദേശം നല്കി വെബിനാര്‍ ഉദ്ഘാടനം ചെയ്യും.

ഗ്ലോബൽ മീഡിയ സെല്ലിന്റെ ന്യൂസ് പോർട്ടലായ “സി ന്യൂസ്‌ലൈവ് ” https://cnewslive.com/  ആയിരിക്കും ഔദ്യോഗിക മീഡിയ.  tellme (https://www.youtube.com/channel/UCX0AlyOV7Uia9cFsGorRxOg) , Pravasi Apostolate (https://www.youtube.com/channel/UCL7k7Awfv36FvAT9LHPe35g) എന്നീ യൂട്യൂബ് ചാനലിലും നസ്രായന്റെ കൂടെ (https://www.facebook.com/Nasraayantekoode) എന്ന ഫേസ്ബുക്ക് പേജിലും ലൈവ് ആയിക്കാണാനുള്ള സൗകര്യം ഉണ്ടായിരിക്കും.

മരിയന്‍ പത്രം , കത്തോലിക്കാ കോണ്‍ഗ്രസ്UAE , ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ട് തലശ്ശേരി, പ്രവാസി അപ്പസ്‌തോലേറ്റ് ചങ്ങനാശ്ശേരി, എന്നിവരാണ് സംഘാടകർ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.