മാന്യതയുള്ള ജോലിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ വിശുദ്ധ യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: മാന്യതയുള്ള ജോലിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ എല്ലാ കത്തോലിക്കരും വിശുദ്ധ യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജോലിയുടെ അടിമകളാകാതെ മാന്യമായ ജോലിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ സഹായിക്കണമെന്ന് വിശുദ്ധ യൗസേപ്പിനോട് പ്രാര്‍ത്ഥിക്കുക. തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റെ തിരുനാള്‍ ദിനത്തില്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു പാപ്പ.

ജോലി എന്നത് ദൈവത്തിന്റെ പ്രവൃത്തിയുടെ തുടര്‍ച്ചയാണ്.ജോലി എന്ന വാക്ക് ബൈബിളില്‍ ഉപയോഗിച്ചിരിക്കുന്നത് ദൈവത്തിന്റെ സ്വര്‍ഗ്ഗ-ഭൂമി സൃഷ്ടിയെ വിശദീകരിക്കാന്‍ വേണ്ടിയാണ്. മനുഷ്യന്റെ ജോലി ഒരു ദൈവവിളിയാണ്. മനുഷ്യവംശം അത് ദൈവത്തില്‍ നിന്ന് സ്വീകരിച്ചതാണ്.

ജോലി നമ്മെ ദൈവത്തോട് സാദൃശ്യമുളവാക്കുന്നു. ജോലിയിലൂടെ സ്ത്രീയും പുരുഷനും സൃഷ്ടികര്‍ത്താവായാണ് പെരുമാറുന്നത്. അനേകം വസ്തുക്കളുടെ രൂപീകരണം അവിടെ നടക്കുന്നു. കുടുംബം പോലും അതിലൊന്നാണ്. മനുഷ്യന്റെ ആദ്യ ദൈവവിളി ജോലിയാണ്.

ഇന്ന് അനേകം സ്ത്രീപുരുഷന്മാര്‍ നിര്‍ബന്ധപൂര്‍വ്വം ജോലിക്കായി വിധിക്കപ്പെടുന്നുണ്ടെന്നും പാപ്പ നിരീക്ഷിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.