ആഗോള ദരിദ്ര ദിനത്തില്‍ പാപ്പ അസ്സീസിയിലെത്തും

വത്തിക്കാന്‍ സിറ്റി: ദരിദ്രര്‍ക്കായുള്ള ആഗോളദിനമായ നവംബര്‍ 12 ന് ഫ്രാന്‍സിസ് മാര്‍പാപ്പ അസ്സീസിയിലെത്തും. രാവിലെ ഒമ്പതുമണിക്ക് പാപ്പ എത്തിച്ചേരും. ഫ്രഞ്ചുസംസാരിക്കുന്ന രണ്ടുപേരും പോളീഷ് ഭാഷ സംസാരിക്കുന്ന ഒരാളും സ്പാനീഷ് ഭാഷ സംസാരിക്കുന്ന മറ്റൊരാളും ഇറ്റലിക്കാരായ രണ്ടുപേരും സാക്ഷ്യം പങ്കുവയ്ക്കും. ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള പ്രാര്‍ത്ഥനാചടങ്ങുകളും ഉണ്ടായിരിക്കും. പാപ്പ ദരിദ്രര്‍ക്കായി സമ്മാനങ്ങള്‍ വിതരണം ചെയ്യും. അസ്സീസിയിലെ മെത്രാന്റെ അതിഥികളായി ദരിദ്രര്‍ ഉച്ചഭക്ഷണം കഴിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.