മാർ ജോസഫ് സ്രാമ്പിക്കൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിറോം: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. റോമിൽ വച്ച് നടന്ന, യൂറോപ്പിലുള്ള പൗരസ്ത്യ മെത്രാന്മാരുടെ സമ്മേളനത്തിലാണ് മാർ സ്രാമ്പിക്കൽ കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയെ കണ്ടത്.

രൂപതയെക്കുറിച്ചു പരിശുദ്ധ പിതാവിനോട് സംസാരിച്ചെന്നും അദ്ദേഹത്തിന്റെ പ്രത്യേക ആശീർവാദം ഗ്രേറ്റ് ബ്രിട്ടൺ രൂപതയ്ക്ക് ലഭിച്ചെന്നും മാർ സ്രാമ്പിക്കൽ അറിയിച്ചു.  യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ശുശ്രുഷചെയ്യുന്ന മെത്രാന്മാരെ പരിചയപ്പെടാനും സംസാരിക്കാനും അവസരം ലഭിച്ചതും ഏറെ അനുഗ്രഹപ്രദമായിരുന്നെന്നു മാർ സ്രാമ്പിക്കൽ പറഞ്ഞു. 

ഫാ. ബിജു കുന്നയ്ക്കാട്ട് PRO മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.