ആദിവാസിസമൂഹം സഭയുടെ അമൂല്യനിധി: മാര്‍പാപ്പ

ആല്‍ബര്‍ട്ട: ആദിവാസി സമൂഹം സഭയുടെ അമൂല്യനിധികളാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കാനഡായില്‍ സന്ദര്‍ശനത്തിനെത്തിയ മാര്‍പാപ്പ സെന്റ് ആന്‍ തടാകം സന്ദര്‍ശിച്ചു സന്ദേശം നല്കുകയായിരുന്നു. പരിശുദ്ധ മറിയത്തിന്റെ അമ്മയായ വിശുദ്ധ അന്നായുടെ പേരിലാണ് തടാകം അറിയപ്പെടുന്നത്. കാനഡായിലെയും വടക്കേ അമേരിക്കയിലെയും ഇന്ത്യന്‍ ആദിവാസികള്‍ക്കും കത്തോലിക്കര്‍ക്കും ഏറെ പ്രിയപ്പെട്ട തീര്‍ത്ഥാടനകേന്ദ്രമാണ് ഇത്. അത്ഭുതസിദ്ധിയുള്ള ജലമാണ് ഇവിടെയുള്ളതെന്നാണ് വിശ്വാസം.

ഭൂമിമാതാവിന്റെ ഹൃദയത്തുടിപ്പ് കേള്‍ക്കാന്‍ കഴിയുന്ന ഈ തടാകം ജീവന്റെയും വിശ്വാസത്തിന്റെയും ഉറവിടത്തിലേക്ക് തിരിച്ചുപോകാന്‍ പ്രചോദനം നല്കുന്നു. വിശ്വാസത്തിന്റെ ജലം തലമുറകളിലേക്ക് പകര്‍ത്തുന്ന വല്യപ്പന്മാരെയും വല്യമ്മച്ചിമാരെയും പാപ്പ പരാമര്‍ശിച്ചു. ഇവര്‍ക്ക് ആദിവാസിസമൂഹത്തില്‍ പ്രത്യേക സ്ഥാനമുണ്ടെന്നും പാപ്പ പറഞ്ഞു.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പാപ്പ കാനഡയിലെത്തിയത്. 30 ന് റോമിലേക്ക് മടങ്ങും. അനുതാപത്തിന്റെ തീര്‍ത്ഥയാത്ര എന്നാണ് മാര്‍പാപ്പ കാനഡായാത്രയെ വിശേഷിപ്പിച്ചിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.