തുടര്‍ച്ചയായി 12 മാസം സന്യാസ ഭവനത്തില്‍ ഇല്ലാതിരിക്കുകയും മേലധികാരിക്ക് ബന്ധപ്പെടാന്‍ കഴിയാതെ വരികയും ചെയ്താല്‍ സഭയില്‍ നിന്ന് പുറത്താക്കാം


വത്തിക്കാന്‍ സിറ്റി: സന്യസ്തരെ സംബന്ധിച്ച ലത്തീന്‍ സഭയുടെ കാനന്‍ നിയമവ്യവസ്ഥയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മാറ്റം വരുത്തി പ്രസിദ്ധീകരിച്ചു. കമ്യൂണിസ് വീത്ത എന്ന പേരില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇത് പരസ്യപ്പെടുത്തിയത്. കാനന്‍ നിയമപ്രകാരമുള്ള 694 ാം വകുപ്പിലാണ് പാപ്പ മാറ്റം വരുത്തിയത്. സന്യസ്തര്‍ സന്യാസസഭയില്‍ നിന്ന് പുറത്താക്കപ്പെടുന്ന രണ്ടു സാഹചര്യങ്ങള്‍ക്കൊപ്പം മൂന്നാമത് ഒരു സാഹചര്യം കൂടി ഇതില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

നിയമവിരുദ്ധമായി തുടര്‍ച്ചയായി പന്ത്രണ്ട് മാസം സന്യാസഭവനത്തില്‍ ഇല്ലാതിരിക്കുകയും മേലധികാരികള്‍ക്ക് ബന്ധപ്പെടാന്‍ കഴിയാതെയിരിക്കുകയും ചെയ്താല്‍ അവരെ സഭയില്‍ നിന്ന് പുറത്താക്കാം എന്നതാണ് ഈ നിയമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. കത്തോലിക്കാവിശ്വാസം ഉപേക്ഷിക്കുക, വിവാഹം കഴിക്കുകയോ വിവാഹം കഴിക്കാന്‍ ശ്രമിക്കുകയോ ചെയ്യുക തുടങ്ങിയ കാരണങ്ങളുടെ പേരിലായിരുന്നു ഇതുവരെ അംഗങ്ങളെ സന്യാസസഭയില്‍ നിന്ന് പുറത്താക്കിയിരുന്നത്.

പരിഷ്‌ക്കരിച്ച നിയമവ്യവസ്ഥ ഏപ്രില്‍ പത്തിന് പ്രാബല്യത്തില്‍ വരും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.