ക്രിസ്തുവുമായി ആഴത്തില്‍ സൗഹൃദം സ്ഥാപിക്കുക, വഴികള്‍ പ്രകാശമേകും: ഫ്രാന്‍സിസ് മാര്‍പാപ്പ

ബാങ്കോക്ക്: സന്തോഷത്തിന്റെ രഹസ്യം ക്രിസ്തുവുമായി ആഴത്തിലുള്ള വിശ്വാസവും സൗഹൃദവും സ്ഥാപിക്കുക എന്നതാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. തായ്‌ലന്റ് സന്ദര്‍ശനത്തിനെത്തിയ പാപ്പ യുവജനങ്ങളോട് സംസാരിക്കുകയായിരുന്നു.

ഹൃദയത്തില്‍ സന്തോഷിക്കണമെങ്കില്‍ നാം ക്രിസ്തുവില്‍ സുരക്ഷിതത്വം കണ്ടെത്തണം. അവിടുത്തെ ജീവിതത്തില്‍..വാക്കുകളില്‍, അവിടുത്തെ മരണത്തിലും പുനരുത്ഥാനത്തിലും.നിങ്ങളുടെ ജീവിതവഴികള്‍ തെളിയാനുള്ള എണ്ണ ലഭിക്കുന്നതിന് ക്രിസ്തുവുമായുള്ള സൗഹൃദം അത്യാവശ്യമാണ്.പാപ്പ പറഞ്ഞു. അസംപ്ഷന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു പാപ്പ.

പതിനായിരത്തോളം യുവജനങ്ങള്‍ സംബന്ധിച്ചു. ഫ്രഞ്ച് മിഷനറിമാര്‍ നിര്‍മ്മിച്ച 200 വര്‍ഷം പഴക്കമുള്ള ദേവാലയമാണ് ഇത്. മൂന്നു ദിവസത്തെ തായ്‌ലന്റ് സന്ദര്‍ശനത്തിന്റെ അവസാന ദിവസമായിരുന്നു വിശുദ്ധ കുര്‍ബാന.

ഇന്ന് പാപ്പ ജപ്പാനിലേക്ക് യാത്രതിരിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.