മാര്‍പാപ്പയ്ക്കുവേണ്ടി കോംഗോ കാത്തിരിക്കുന്നു

കോംഗോ:ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കോംഗോ അപ്പസ്‌തോലിക പര്യടനത്തെക്കുറിച്ചുള്ള ഔദ്യോഗികമായ പ്രഖ്യാപനം അറിഞ്ഞപ്പോള്‍ മുതല്‍ ആ ദിവസങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനാപൂര്‍വ്വമായ കാത്തിരിപ്പിലാണ് കോംഗോ നിവാസികള്‍. ജൂലൈ രണ്ടുമുതല്‍ അഞ്ചുവരെ തീയതികളിലാണ് പാപ്പായുടെ കോംഗോ സന്ദര്‍ശനം. കോംഗോ നിവാസികളേ അനുരഞ്ജിതരാകൂ എന്ന ആഹ്വാനവുമായിട്ടായിരിക്കും പാപ്പാ എത്തിച്ചേരുന്നത്.

37 വര്‍ഷത്തിന് ശേഷമാണ് ഒരു പാപ്പ കോംഗോയിലെത്തുന്നത്. ഇതിന് മുമ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് കോംഗോ സന്ദര്‍ശിച്ചത്. കത്തോലിക്കര്‍ വിശുദ്ധകുര്‍ബാനയുടെഅവസാനം പാപ്പായുടെ സന്ദര്‍ശനത്തിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നുണ്ട്. പാപ്പായുടെ സന്ദര്‍ശനം കോംഗോയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ ഏറെ മാറ്റങ്ങള്‍ വരുത്തുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.

മാര്‍പാപ്പയെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തവരും ഈ സന്ദര്‍ശനത്തെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.