മാര്‍പാപ്പയുടെ ആരോഗ്യം, ആശങ്കകള്‍ വേണ്ടെന്ന് വത്തിക്കാന്‍ സ്ഥിരീകരണം


വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കകളൊന്നും വേണ്ടെന്ന് വത്തിക്കാന്‍. വിഭൂതി ബുധനാഴ്ച മുതല്‍ പാപ്പയ്ക്ക് അനുഭവപ്പെട്ട ജലദോഷവും ധ്യാനത്തില്‍ പങ്കെടുക്കാതിരുന്നതും ഇറ്റലിയില്‍ വ്യാപകമായ കൊറോണ വൈറസ് ബാധയും നിരവധി അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പാപ്പയ്ക്ക് കൊറോണ വൈറസ് ആണ് എന്ന വിധത്തിലുള്ള പ്രചരണങ്ങളും നടക്കുന്നുണ്ടായിരുന്നു.

എന്നാല്‍ അവയെല്ലാം അസ്ഥാനത്താണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വത്തിക്കാന്‍ പ്രസ് ഓഫീസ് മേധാവി മത്തയോ ബ്രൂണി പാപ്പായുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പത്രസമ്മേളനത്തില്‍ അറിയിച്ചത്. എല്ലാ ദിവസവും പാപ്പ ദിവ്യബലിയര്‍പ്പിക്കുകയും ധ്യാനത്തില്‍ മാധ്യമസഹായത്തോടെ പങ്കെടുക്കുകയും ചെയ്യുന്നുണ്ടെന്നും മത്തയോ ബ്രൂണി അറിയിച്ചു.

മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ആശങ്കപ്പെടേണ്ട യാതൊരു അസുഖവിവരവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.