മാര്‍പാപ്പയെ സ്വീകരിക്കാന്‍ ഐഎസ് ഭീകരര്‍ തകര്‍ത്ത ദേവാലയം ഒരുങ്ങുന്നു

ബാഗ്ദാദ്: ഇറാക്കിലെ ബാക്ക്ഹഡിഡാ ഗ്രേറ്റ് അല്‍ ടാഹിറ ഇമ്മാക്കുലേറ്റ് കണ്‍സംപ്ഷന്‍ കത്തീഡ്രല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വീകരിക്കാനുള്ള അവസാന വട്ട തയ്യാറെടുപ്പുകളിലാണ്.

2014 ല്‍ ഇസ്ലാമിക് ഭീകരര്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ തകര്‍ക്കപ്പെട്ട ദേവാലയങ്ങളിലൊന്നാണ് ഇത്. പുനരുദ്ധരിക്കപ്പെട്ട ഈ ദേവാലയം ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വീകരിക്കാനുളള തയ്യാറെടുപ്പുകളിലാണ്.

അടുത്ത മാസമാണ് പാപ്പായുടെ ചരിത്രപ്രസിദ്ധമാകാന്‍ പോകുന്ന ഇറാക്ക് സന്ദര്‍ശനം. മാര്‍ച്ച് അഞ്ചു മുതല്‍ എട്ടുവരെ തീയതികളിലായി നാലു ദിവസത്തെ പര്യടനമാണ് പാപ്പ നടത്താന്‍ പോകുന്നത്. നഗരത്തിലെ ക്രിസ്തീയതയുടെ വലിയൊരു പ്രതീകമാണ് ഈ ദേവാലയം.

അതുകൊണ്ടുതന്നെ മാര്‍പാപ്പയുടെ ദേവാലയ സന്ദര്‍ശനം അതിപ്രാധാന്യം അര്‍ഹിക്കുന്നുമുണ്ട്. ആദ്യമായിട്ടാണ് ഒരു മാര്‍പാപ്പ ഇറാക്ക് സന്ദര്‍ശിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.