ബൈഡനെ ഫോണ്‍ ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ അഭിനന്ദനമറിയിച്ചു

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ അമേരിക്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ ഫോണ്‍ ചെയ്ത് അഭിനന്ദനമറിയിച്ചു. ഇന്നലെ രാവിലെയാണ് ഇലക്ഷന്‍ വിജയത്തില്‍ അഭിനന്ദനം അറിയിച്ചുകൊണ്ട് മാര്‍പാപ്പ ഫോണ്‍ ചെയ്തത്.

പാപ്പായുടെ അഭിനന്ദനങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കും ബൈഡന്‍ നന്ദി അറിയിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും അരികുജീവിതങ്ങളുടെയും തുല്യതയും മാന്യതയും ഉറപ്പുവരുത്തുന്നതിന് ഒരുമിച്ചുപ്രവര്‍ത്തിക്കുന്നതിന് തനിക്കുളള ആഗ്രഹവും ബൈഡന് പങ്കുവച്ചു. ബൈഡന്റെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ വ്യക്തമാക്കി.

അമേരിക്കയുടെ 46 ാം മത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ രണ്ടാമത്തെ കത്തോലിക്കാ പ്രസിഡന്റാണ്. ജോണ്‍ എഫ് കെന്നഡിയാണ് ആദ്യ കത്തോലിക്കാ പ്രസിഡന്റ്. അമേരിക്കന്‍ മെത്രാന്‍സംഘവും ജോ ബൈഡനെ അഭിനന്ദനം അറിയിച്ചിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.