ജീവിതമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഠിനമായി പരിശ്രമിക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ജീവിതം ഒരു കര്‍ത്തവ്യം നമുക്ക് നല്കുന്നുണ്ടെന്നും അതൊരിക്കലും അര്‍ത്ഥശൂന്യമല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. നിങ്ങള്‍ ആരാണെന്ന് കണ്ടെത്തുക. നിങ്ങളുടെ ജീവിതമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഠിനമായി പരിശ്രമിക്കുക. സാക്ഷാത്കരിക്കപ്പെടേണ്ട ഒരു ദൗത്യമാണ് നാം ഓരോരുത്തരും എന്ന കാര്യം നാം മറക്കരുത്.

ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യം കര്‍ത്താവിനോട് നമുക്ക് കൂടെക്കൂടെ ആവര്‍ത്തിക്കാം. സഹോദരന്മാരേ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത് എന്ന് യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച് പത്രോസ് പറയുന്നത് കേട്ടപ്പോള്‍ ചില ആളുകള്‍ ചോദിച്ചു. നമുക്കും ആ ചോദ്യം സ്വയം ചോദിക്കാം. എനിക്കും സഹോദരന്മാര്‍ക്കും വേണ്ടി എന്തു ചെയ്യുന്നതാണ് നല്ലത്? സഭയുടെയും സമൂഹത്തിന്റെയും നന്മയ്്ക്കായി എനിക്ക് എങ്ങനെ സഹായിക്കാനാകും? സമ്മാനങ്ങള്‍ക്കും നിലനില്ക്കാത്ത കാര്യങ്ങള്‍ക്കുമായി നിരവധി തയ്യാറെടുപ്പുകള്‍ നടത്തുന്ന തിരക്കില്‍ യേശുവിനും മറ്റുള്ളവര്‍ക്കും വേണ്ടി എന്തു ചെയ്യാമെന്ന് നമുക്ക് സ്വയം ചോദിക്കാം.

എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യത്തിന് ഓരോ ആളുകള്‍ക്കും വ്യത്യസ്തങ്ങളായ ഉത്തരങ്ങളാണ് ലഭിക്കുന്നത്. ചുങ്കക്കാരോട് അത് മുമ്പ് നിശ്ചയിച്ചിട്ടുള്ളതില്‍ കൂടുതല്‍ ഒന്നും ആവശ്യപ്പെടരുതെന്നാണ്. പടയാളികളോടാവട്ടെ ആരോടും മോശമായിപെരുമാറരുത് എന്നാമ്. ഓരോരുത്തരോടും പറയപ്പെടുന്നത് അവരവരുടെ ജീവിതത്തിന്റെ യഥാര്‍ത്ഥ അവസ്ഥയനുസരിച്ചുളള ഉത്തരമാണ്. പാപ്പ ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.