പോപ്പ് ഗായിക മഡോണയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കണ്ടുമുട്ടാന്‍ ആ്ഗ്രഹം

പോപ്പ് ഗായിക മഡോണയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കണ്ടുമുട്ടാന്‍ ആഗ്രഹം. മഡോണ തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ലൈംഗികചുവയുളള വീഡിയോയും ചിത്രീകരണവും വഴി പോപ്പ് ഗാനരംഗത്ത് കുപ്രസിദ്ധി നേടിയ ഗായികയാണ് മഡോണ. ദൈവനിന്ദയും കത്തോലിക്കാസഭയോടുള്ള എതിര്‍പ്പും മഡോണയുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇങ്ങനെയുള്ള മഡോണയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കണ്ടുമുട്ടാനുള്ള ആഗ്രഹം പരസ്യമായി വ്യക്തമാക്കിയിരിക്കുന്നത്.

കത്തോലിക്കയായിട്ടാണ് മഡോണയുടെ ജനനം പക്ഷേ പിന്നീട് വിശ്വാസജീവിതത്തില്‍ നിന്ന് അകന്നുപോയി. ദശാബ്ദങ്ങള്‍ക്ക് മുമ്പാണ് താന്‍ കുമ്പസാരം നടത്തിയതെന്നും സഭ മൂന്നുതവണ തന്നെ പുറത്താക്കിയിട്ടുണ്ടെന്നും ട്വിറ്ററില്‍ മഡോണ പറയുന്നു. ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അ്തിന് ഒരു അവസരം തരുമോയെന്നുമാണ് മഡോണയുടെ അഭ്യര്‍ത്ഥന.

മാര്‍പാപ്പയുടെ പ്രതികരണം എന്തായിരിക്കുമെന്നാണ് മഡോണയുടെ ആരാധകരുടെ ആശങ്ക. മാര്‍പാപ്പയുമായുള്ള കണ്ടുമുട്ടല്‍ മഡോണയുടെ ജീവിതത്തില്‍ മാറ്റംവരുത്തുമെന്നും അവര്‍ തിരികെ വിശ്വാസജീവിതത്തിലേക്ക് വരുമെന്നും പ്രതീക്ഷിക്കുന്നവര്‍ ധാരാളം. എന്തായാലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മറുപടിക്കുവേണ്ടി നമുക്ക് കാത്തിരിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.