വാതവേദന; ദൈവമാതാവിന്റെ തിരുനാള്‍ ദിനത്തില്‍ മാര്‍പാപ്പ വിശുദ്ധ ബലിയില്‍ പങ്കെടുക്കുകയില്ല

വത്തിക്കാന്‍ സിറ്റി: ഇന്ന് ദൈവമാതാവിന്റെ തിരുനാള്‍ ആചരിക്കുമ്പോള്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുകയില്ല. കഠിനമായ വാതവേദന മൂലം പാപ്പ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നാണ് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. പാപ്പായ്ക്ക് പകരം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ ദിവ്യബലിക്ക് കാര്‍മ്മികനായിരിക്കും. കര്‍ദിനാള്‍ ജൊവാവാനി മാര്‍പാപ്പായുടെ സന്ദേശം വായിക്കും. എന്നാല്‍ ത്രികാല പ്രാര്‍ത്ഥനയ്ക്ക് മാര്‍പാപ്പ നേതൃത്വം നല്കുമെന്നും അറിയിച്ചിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.