സ്വര്‍ഗ്ഗത്തിലെ പിതാവിനോട് ക്രിസ്തു നമുക്കുവേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കുന്നു: മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: ഭൂമിയിലെ തന്റെ സുഹൃത്തുക്കളായ നമ്മള്‍ ഓരോരുത്തര്‍ക്കും വേണ്ടി ക്രിസ്തു സ്വര്‍ഗ്ഗത്തിലെ പിതാവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

ഇക്കാര്യം നാം ഒരിക്കലും മറന്നുപോകരുത്. ക്രിസ്തു നമുക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. മനുഷ്യരക്ഷയ്ക്കുവേണ്ടി അവിടുന്ന് സഹിച്ച പാടുപീഡകള്‍ പിതാവിന് കാണിച്ചുകൊണ്ട് ക്രിസ്തു നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. നമ്മോടുള്ള സ്‌നേഹം കാണിക്കാന്‍ അവിടുന്ന് മുറുകെപിടിച്ചിരിക്കുന്നവയാണ് ആ മുറിവുകള്‍. പരീക്ഷണങ്ങളുടെ സമയം, പാപത്തിന്റെ നിമിഷങ്ങളില്‍.. അപ്പോഴെല്ലാം ക്രിസ്തു നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു, അത്യധികമായ സ്‌നേഹത്തോടെ..
പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആചരിക്കുന്ന വേളയില്‍ ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിന്റെ സാന്നിധ്യത്തെക്കുറിച്ച് ആഴത്തിലുള്ള അവബോധം ഉണ്ടായിരിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

ദിവ്യകാരുണ്യത്തില്‍ സ്‌നേഹത്തിന്റെ രഹസ്യവും മഹത്വവും കാണണം. അത് ജീവിതത്തിന്റെ വഴികളെ പ്രകാശിപ്പിക്കും. ജീവിതത്തിലെ നിര്‍ണ്ണായകമായ നിമിഷങ്ങളില്‍ ക്രിസ്തു എന്തുമാത്രം പ്രാര്‍ത്ഥിച്ചിരുന്നുവെന്ന് സുവിശേഷങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.