ചില ആളുകള്‍ ഞാന്‍ മരിക്കാന്‍ ആഗ്രഹിച്ചിരുന്നു; മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍

വത്തിക്കാന്‍ സിറ്റി: ഇപ്പോഴും ഞാന്‍ ജീവിച്ചിരിക്കുന്നു, ചില ആളുകള്‍ ഞാന്‍ മരിച്ചുകാണണമെന്ന് ആഗ്രഹിക്കുമ്പോഴും ക്ഷമയോടെ കാത്തിരിക്കുക. ദൈവത്തിന് നന്ദി.. ഞാന്‍ ആരോഗ്യവാനാണ്. സ്ലോവാക്യയിലെ ഈശോസഭക്കാരുമായി നടത്തിയ സ്വകാര്യചടങ്ങിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. കോളന്‍ സര്‍ജറിയെതുടര്‍ന്ന് തന്റെ ആരോഗ്യസ്ഥിതി മോശമായെന്നും ഉടനെ മരിക്കുമെന്നും ചിലര്‍ പ്രതീക്ഷിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.

അവരില്‍ ചിലര്‍ കോണ്‍ക്ലേവ് പോലും പ്ലാന്‍ ചെയ്തിരുന്നു. പാപ്പ വ്യക്തമാക്കി. ജസ്യൂട്‌സ് മാഗസിനായ ല സിവില്‍റ്റ കാറ്റോലിക്കയിലാണ് പാപ്പയുടെ ഈ വാക്കുകള്‍ പ്രസിദ്ധീകരിച്ചത്. കോളന്‍ സര്‍ജറിയെ തുടര്‍ന്ന് പാപ്പ നടത്തിയ ആദ്യ സ്ലോവാക്യന്‍ പര്യടനത്തിലാണ് ഈ അഭിമുഖം നടത്തിയത്. വ്യക്തിപരമായി ഞാന്‍ ആക്രമണങ്ങളും അപമാനങ്ങളും അര്‍ഹിക്കുന്നുണ്ട്. എന്തുകൊണ്ടെന്നാല്‍ ഞാനൊരു പാപിയാണ്. എന്നാല്‍ സഭ അത്തരം ആക്രമണങ്ങള്‍ അര്‍ഹിക്കുന്നില്ല. സഭയ്‌ക്കെതിരെയുള്ള ആക്രമണങ്ങള്‍ സാത്താന്റെ പ്രവര്‍ത്തനങ്ങളാണ്. ചില വൈദികര്‍ തന്നെക്കുറിച്ച് നടത്തുന്ന ചില അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിലപ്പോഴൊക്കെ അക്ഷമ തോന്നിയിട്ടുണ്ട്. യഥാര്‍ത്ഥസംവാദം നടത്താതെയാണ് അവര്‍ വിധിപ്രസ്താവത്തിന് മുതിരുന്നത്.

എനിക്കവിടെ ഒന്നും ചെയ്യാന്‍ കഴിയില്ല. വിശുദ്ധിയെക്കുറിച്ച് ഞാന്‍ സംസാരിക്കുന്നില്ല സാമൂഹികപ്രശ്‌നങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത് എന്നാണ് വേറെചിലരുടെ കുറ്റപ്പെടുത്തല്‍. ഞാനൊരു കമ്മ്യൂണിസ്റ്റാണത്രെ. പാപ്പ വ്യക്തമാക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.