ഇന്നലെ ഞാന്‍ നല്കിയത് ചീത്ത മാതൃക, സ്ത്രീയുടെ കൈയില്‍ തല്ലിയതിന് മാപ്പ് ചോദിച്ച് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഇന്നലെ ഞാന്‍ നിങ്ങള്‍ക്ക് നല്കിയത് ചീത്ത മാതൃകയായിരുന്നു. ആ മാതൃകയക്ക് ഞാന്‍ മാപ്പു ചോദിക്കുന്നു. ഇന്നലെ ദിവ്യബലി അര്‍പ്പിക്കുന്നതിനിടയില്‍ പരസ്യമായി മാപ്പു ചോദിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

പുതുവത്സരാഘോഷത്തിനിടയില്‍ നടന്ന അനിഷ്ടകരമായ സംഭവത്തെ ചൊല്ലിയായിരുന്നു പാപ്പായുടെ ക്ഷമ ചോദിക്കല്‍. സെന്റ് പീറ്റേഴ്‌സ് സ്വക് യറില്‍ തീര്‍ത്ഥാടകരെ അഭിവാദ്യം ചെയ്തുകൊണ്ട് പുല്‍ക്കൂടിന് സമീപത്തേക്ക് നടന്നുപോകുമ്പോള്‍ പാപ്പയുടെ കൈയില്‍ ഒരു സ്ത്രീ കടന്നുപിടിക്കുകയായിരുന്നു. അദ്ദേഹത്തെ തന്റെ അടുക്കലേക്ക് സ്ത്രീ വലിക്കുകയും ചെയ്തു. എല്ലാവരും പരിഭ്രമിച്ചുപോയ നിമിഷമായിരുന്നു അത്.

പാപ്പ വീണുപോയേക്കുമെന്നുവരെ എല്ലാവരും ഭയപ്പെട്ടു. ആ നിമിഷം പാപ്പ അവരുടെ കൈയില്‍ ചെറുതായി തല്ലിയാണ് പിടുത്തം വിടുവിച്ചത്. ഈ സംഭവത്തിന്റെ പേരിലാണ് പാപ്പ ഇന്നലെ മാപ്പ് ചോദിച്ചത്.

നമുക്ക് പലപ്പോഴും ക്ഷമ നശിക്കാുറുണ്ടെന്നും എനിക്കും ഇന്നലെ അങ്ങനെ സംഭവിച്ചുവെന്നും പാപ്പ തുടര്‍ന്നുപറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.