സഭ കോട്ടയായിരിക്കരുത്: ഫ്രാന്‍സിസ് മാര്‍പാപ്പ

ബ്രാറ്റിസ്ലാവ: സഭയൊരിക്കലും കോട്ടയായിരിക്കരുതെന്നും സുവിശേഷത്തിലധിഷ്ഠിതമായി സഞ്ചരിക്കുകയാണ് സഭ വേണ്ടതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.

സഭയിലും സമൂഹത്തിലും സ്വാതന്ത്ര്യം ആവശ്യമാണ്. താഴെയുള്ള ലോകത്തെ സഹായിക്കുന്ന സ്വയം പര്യാപ്തമായ ഒരു മഹനീയ സൗധമായിരിക്കണം സഭ. സുവിശേഷ സ്വാതന്ത്ര്യവും വിശ്വാസസര്‍ഗ്ഗാത്മകതയും ഐക്യം പ്രോത്സാഹിപ്പിക്കുന്ന സംഭാഷണങ്ങളുമുളള എളിയ സഭയ്ക്കായി പ്രയത്‌നിക്കണം. അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി സ്ലോവാക്യയില്‍ എത്തിയ മാര്‍പാപ്പ മെത്രാന്മാരോടും വൈദികരോടും സംസാരിക്കുകയായിരുന്നു.

സെന്റ് മാര്‍ട്ടിന്‍സ് കത്തീഡ്രലിലായിരുന്നു സംഗമവേദി. ഒരു രാഷ്ട്രീയ ചിന്തയുടെ മാത്രം സ്വാധീനം ഒരു രാജ്യത്തിനും നല്ലതല്ലെന്നും പാപ്പ രാജ്യത്തിന്‌റെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തെക്കുറിച്ച് പരാമര്‍ശിക്കവെ പറഞ്ഞു. അന്താരാഷ്ട്രവിമാനത്താവളത്തില്‍ എത്തിയ പാപ്പായ്ക്ക് രാജ്യം ഗംഭീര സ്വീകരണമാണ് നല്കിയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.