സ്വയം പര്യാപ്തരായിരിക്കുന്നതിലല്ല, ദൈവത്തില്‍ ശരണം വയ്ക്കുന്നതിലാണ് മഹത്വം അടങ്ങിയിരിക്കുന്നത്: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഒരാള്‍ സ്വയം പര്യാപ്തനായിരിക്കുന്നതിലല്ല മറിച്ച് എത്രത്തോളം ദൈവത്തില്‍ ശരണം വച്ചിരിക്കുന്നു എന്നതിലാണ് അയാളുടെ മഹത്വം അടങ്ങിയിരിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഒരുവന്‍ തന്റെ മുഴുവന്‍ പ്രതീക്ഷയും ദൈവത്തില്‍ അര്‍പ്പിര്‍ക്കുന്നതിലാണ് യഥാര്‍ത്ഥ ശക്തി അടങ്ങിയിരിക്കുന്നത്.

ഒരാള്‍ സ്വയം പര്യാപ്തനായിരിക്കുന്നതില്‍ ഒരിക്കലും മഹത്വമില്ല. മറിച്ച് തന്റെ പ്രതീക്ഷയുടെ എല്ലാ ശക്തിയും ദൈവത്തില്‍ ശരണം വയ്ക്കുന്നതിലാണ് അയാളുടെ മഹത്വം. മക്കളെന്ന നിലയില്‍ നാം പിതാവില്‍ ശരണം വയ്ക്കണം. അവിടുന്ന് ഒരിക്കലും നമ്മെ പരിഗണിക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തുകയില്ല. നാം നമ്മുടെ നിസ്സാരത തിരിച്ചറിയണം. ഒരുവന്‍ നിസ്സാരനാണെന്ന് തിരിച്ചറിയുന്നത് അവന് രക്ഷ ആവശ്യമാണെന്നതിന്റെ അടയാളമാണ്. ഇതിന് ആദ്യം അവന്‍ തന്നെതന്നെ ദൈവത്തിന് മുമ്പില്‍ തുറന്നു വയ്ക്കണം. പക്ഷേ പലരും ഇക്കാര്യം മറന്നുപോകുന്നു. സ്വയംപര്യാപ്തര്‍ എന്ന മിഥ്യാബോധം നമ്മില്‍ പലര്‍ക്കുമുണ്ട്. ദൈവത്തെ നമുക്കാവശ്യമില്ല . ഇങ്ങനെയൊരു ധാരണയാണ് പലര്‍ക്കും.

പക്ഷേ എന്റെ സഹോദരീസഹോദരന്മാരേ ദൈവത്തെ നമുക്കാവശ്യമുണ്ട്. നാം നമ്മുടെ നിസ്സാരതയിലേക്ക് നോക്കുകയും അത് തിരിച്ചറിയുകയും വേണം. ദൈവമാണ് നമ്മുടെ സമ്പാദ്യം. ദൈവം കൂടെയുളളപ്പോള്‍ നമുക്കൊരു തടസ്സവുമുണ്ടാവുകയില്ല എല്ലാം സാധ്യതകള്‍ മാത്രമായിരിക്കും. കര്‍ത്താവേ എന്റെ നിസ്സാരതകളിലേക്ക് നോക്കണേ എന്ന പ്രാര്‍ത്ഥിക്കുക. അവ ഏതെല്ലാമാണെന്ന് ദൈവത്തിന് സമര്‍പ്പിക്കുക. ദൈവത്തിന് മുമ്പിലുള്ള നല്ല മനോഭാവമാണ് ഇത്. പാപ്പ പറഞ്ഞു. ദരിദ്രരിലും രോഗികളിലും ദൈവത്തെ കാണണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

ഇന്നലെ വത്തിക്കാന്‍ അപ്പസ്‌തോലിക് പാലസിന്റെ ജാലകവാതില്ക്കല്‍ നിന്ന് വിശ്വാസികളോട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.