മറിയം പ്രത്യാശയുടെ വലിയ സംരക്ഷക: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മറിയം പ്രത്യാശയുടെ വലിയ സംരക്ഷകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഒഴിഞ്ഞുമാറലുകള്‍ക്ക് മേരി കീഴടങ്ങിയില്ല. തന്റെ പുത്രന്റെ പീഡാസഹനത്തില്‍ കൂടെനടക്കുകയും തന്റെ നോട്ടം കൊണ്ട് അവനെ പിന്താങ്ങുകയും ഹൃദയം കൊണ്ട് സംരക്ഷിക്കുകയും ചെയ്തു. ക്രിസ്തുവിന്റെ പീഡകളില്‍ അവള്‍ പങ്കുചേര്‍ന്നു.

പക്ഷേ അവള്‍ അവിടെ തോറ്റുപോയില്ല. വാഗ്ദാനത്തെ സ്വീകരിക്കാന്‍ വെല്ലുവിളി ഏറ്റെടുത്ത് സമ്മതം മൂളാന്‍ മാത്രം ശക്തിയുള്ള സ്ത്രീയായിരുന്നു മറിയം. അവള്‍ പ്രത്യാശയുടെ വലിയ സംരക്ഷകയാണ്. എല്ലാം അനുകൂലമായി ലഭിക്കുന്ന സാഹചര്യത്തില്‍ നമുക്ക് അതെ എന്ന് പറയാന്‍ വലിയ തടസ്സങ്ങളൊന്നുമില്ല. എന്നാല്‍ അവ്യക്തതകളുടെ മുന്നില്‍ പറയുമ്പോഴാണ് അത് വെല്ലുവിളിയായി രൂപപ്പെടുന്നത്.

അസാധ്യതകളുടെയും അപകടങ്ങളുടെയും അവ്യക്തതകളുടെയും മുന്നില്‍ നില്ക്കുമ്പോള്‍ മറിയം പ്രകടിപ്പിച്ച പ്രത്യാശയെയാണ് നാം മാതൃകയാക്കേണ്ടത്. പാപ്പ ഓര്‍മ്മിപ്പിച്ചു.

ക്രിസ്തു ജീവിക്കുന്നു എന്ന പാപ്പായുടെ അപ്പസ്‌തോലിക പ്രബോധനത്തിലാണ് ഈ ചിന്തകള്‍ അദ്ദേഹം പങ്കുവയ്ക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.