നാളെയാണ് മാര്‍പാപ്പയ്‌ക്കൊപ്പം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കേണ്ട ദിവസം

വത്തിക്കാന്‍ സിറ്റി: കോവിഡ് ബാധയില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ മാതാവിന്റെ മാധ്യസ്ഥം തേടിയുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജപമാല പ്രാര്‍ത്ഥന നാളെ നടക്കും.

റോമിലെ പ്രാദേശികസമയം വൈകുന്നേരം 5.30 നും ഇന്ത്യന്‍ സമയം രാത്രി ഒമ്പതുമണിക്കും ആയിരിക്കും പ്രാര്‍ത്ഥന. തത്സമയം സംപ്രേഷണം നടത്തുന്ന ഈ പ്രാര്‍ത്ഥനയില്‍ ലോകമെങ്ങുമുളള കത്തോലിക്കാവിശ്വാസികളും മരിയന്‍ ഭക്തരും പങ്കെടുക്കേണ്ടതാണ്. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്‌നാഥയുടെ ഗ്രോട്ടോയിലാണ് പാപ്പ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നത്.

അവര്‍ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റ് സ്ത്രീകളോടും അവിടുത്തെ സഹോദരോടുമൊപ്പം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു എന്ന അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 1: 14 നെ ആസ്പദമാക്കിയാണ് ജപമാല പ്രാര്‍ത്ഥന സംഘടിപ്പിച്ചിരിക്കുന്നത്‌.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.